ഗുവാഹത്തി:അസമിലെ പല ഭാഗങ്ങളിലും കനത്ത മഴ. സംസ്ഥാനത്തെ 33 ജില്ലകളിൽ അഞ്ച് ജില്ലകൾ വെള്ളത്തിൽ മുങ്ങി. 30,000 ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ കണക്ക് പ്രകാരം ലഖിംപൂർ, ധേമാജി, ദിബ്രുഗഡ്, ദാരംഗ്, ഗോൽപാറ എന്നീ ജില്ലകളിലെ 127 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.
അസമിൽ വെള്ളപ്പൊക്കം - അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി
സംസ്ഥാനത്തെ 33 ജില്ലകളിൽ അഞ്ച് ജില്ലകൾ വെള്ളത്തിൽ മുങ്ങി. 30,000 ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
ജില്ലകളിലെ 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,941 പേർ അഭയം തേടി. 500 ഹെക്ടറിലധികം കൃഷിയിടങ്ങളിലും വെള്ളപ്പൊക്കം ബാധിച്ചു. ചില പ്രദേശങ്ങളിൽ മണ്ണൊലിപ്പിനും കാരണമായി. 12,000 ത്തോളം വളർത്തു മൃഗങ്ങളെയും ഇത് ബാധിച്ചു. ജിയ ഭരളി, പുതിമാരി നദികൾ കരകവിഞ്ഞ് ഒഴുകുന്നതായി കേന്ദ്ര ജല കമ്മിഷൻ (സിഡബ്ല്യുസി) അറിയിച്ചു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും വെള്ളപ്പൊക്ക സാഹചര്യം നേരിടാൻ എല്ലാ ജില്ലകളും തയ്യറാണെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.