ഗുവാഹത്തി: അസമിലെ ഡിജിപി ഭാസ്‌കർ ജ്യോത് മഹന്തക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഡിജിപി ഹോം ഐസൊലേഷനിൽ ആണെന്നും പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ഡിജിപിയുമായി സമ്പർക്കത്തിൽ വന്നവരെ പരിശോധനക്ക് വിധേയമാക്കും.
അസം ഡിജിപിക്ക് കൊവിഡ് സ്ഥിരീകരിച്ചു - Assam DGP tests positive
മാർച്ച് മുതൽ അസം പൊലീസ് ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥർക്ക് അടക്കം 30ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അസം ഡിജിപിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മാർച്ച് മുതൽ അസം പൊലീസ് ആസ്ഥാനത്ത് 30ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസം പൊലീസിൽ 2,259 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും 1,734 പേർ രോഗമുക്തി നേടിയെന്നും അസം അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് ജി പി സിങ് ട്വീറ്റ് ചെയ്‌തിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് മൂലം മരിച്ചത്. അസമിൽ ഇതുവരെ 58,837 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.