ഗുവഹാത്തി: ദേശീയ പൗരത്വ നിയമത്തിനെതിരെ രൂക്ഷമായ പ്രക്ഷോഭം നടക്കുന്ന അസിലെ ഗുവഹാത്തി, ദിബ്രുഗര്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. ഇന്ന് വൈകിട്ട് എട്ട് മണിവരെ മേഖലയില്‍ കര്‍ഫ്യൂ ബാധകമല്ല. അതേസമയം സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് എര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ഗുവഹാത്തിയിലെയും ദിബ്രുഗറിലെയും കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു - Curfew relaxed in Guwahati, Dibrugarh
ഇന്ന് വൈകിട്ട് എട്ട് മണിവരെ മേഖലയില്‍ കര്‍ഫ്യൂ ബാധകമല്ല. എന്നാല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് എര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുകയാണ്
മേഖലയിലെ പ്രശ്‌നങ്ങള്‍ കുറയുകയാണെന്നും അധികം വൈകാതെ അസമില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. മുന്‍ ദിവസങ്ങളിലേതുമായ താരതമ്യം ചെയ്യുമ്പോള്‍ അവസ്ഥ ഒരുപാട് മാറിയിട്ടുണ്ടെന്നും, കര്‍ഫ്യൂ പ്രഖ്യാപിച്ചത് വഴി മേഖലയിലെ സംഘര്‍ഷാവസ്ഥയ്‌ക്ക് വലിയ തോതില്‍ അയവ് വന്നിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.
മുസ്ലീം ഇതര കുടിയേറ്റക്കാര്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കത്തക്ക വിധത്തില്‍ പൗരത്വ നിയമം ഭേദഗതി ചെയ്‌തതിന് പിന്നാലെയാണ് അസമില്‍ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. മേഖലയില്‍ ഇപ്പോഴും വന്‍ തോതില്‍ അര്‍ധസൈനിക സേനാംഗങ്ങളും, പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്.