അസമില്‍ 2132 പേർക്ക് കൂടി കൊവിഡ് - ഇന്ത്യ കൊവിഡ്
31686 പേർ നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു.
അസമില്‍ 2132 പേർക്ക് കൂടി കൊവിഡ്
ദിസ്‌പൂർ: അസമില്‍ 2132 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,40,471 ആയി ഉയർന്നതായി ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വാസ് ശർമ പറഞ്ഞു. 1,08,329 പേർ ഇതുവരെ രോഗമുക്തി നേടി. 453 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നിലവില്‍ 31,686 പേരാണ് അസമില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.