അസമില്‍ 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,15,250 ആയി
അസമില്‍ 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദിസ്പൂര്‍: അസമില്‍ 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,15,250 ആയി വർധിച്ചു. ഇന്ന് 85 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,10,697 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,539 ആണ്. 1011 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.