ഗുവഹത്തി: സംസ്ഥാനത്ത് 2091 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,65,582 ആയി ഉയർന്നതായി ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വാ ശർമ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ഗുവഹത്തിയിൽ മാത്രം 41,949 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
കമ്രൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ 452, ജോർഹട്ടിൽ 191, ദിബ്രുഗഡിൽ 136, ഗോലഘട്ടിൽ 127 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
11 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 600 കടന്നു. ആകെ 608 പേരാണ് അസമിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ദിബ്രുഗഡ്, കമ്രൂപ്, കമ്രൂപ് മെട്രോപൊളിറ്റൻ ജില്ലകളിൽ രണ്ട് വീതം മരണങ്ങളും ലഖിംപൂർ, മോറിഗാവ്, ഗോലഘട്ട്, കരിംഗഞ്ച്, ഉദൽഗുരി എന്നിവിടങ്ങളിൽ നിന്ന് അഞ്ച് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.