കേരളം

kerala

ETV Bharat / bharat

അസം സ്വദേശികളായ ദമ്പതികൾ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ - കൊവിഡ് 19 ലക്ഷണങ്ങൾ

കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് അസം സ്വദേശികളായ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾ ഞായറാഴ്‌ച ചെന്നൈയിൽ നിന്ന് എത്തിയതായും ഇവർക്ക് പനി, ചുമ, തലവേദന എന്നിവയുണ്ടെന്നും ആശുപത്രി അധികൃതർ.

അസം  ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ  കൊവിഡ് 19 ലക്ഷണങ്ങൾ  covid 19
അസം സ്വദേശികളായ ദമ്പതികൾ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ

By

Published : Mar 16, 2020, 11:33 PM IST

ദിസ്‌പൂർ: കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് അസം സ്വദേശികളായ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസമിലെ നൽ‌ബാരിജില്ലയിൽ നിന്നുള്ള ദമ്പതികൾ ഞായറാഴ്‌ച ചെന്നൈയിൽ നിന്ന് എത്തിയതായും ഇവർക്ക് പനി, ചുമ, തലവേദന എന്നിവയുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇവർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ദമ്പതികളുടെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. അതെസമയം അസമിൽ മറ്റ് കൊവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details