വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അസമില്‍ ശര്ക്കരപ്പാവിന്നിരോധനമേർപ്പെടുത്തി. അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.ചീഫ് സെക്രട്ടറി അലോക് കുമാറിന് സര്‍ബാനന്ദ ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
അസമിൽ ശർക്കരപ്പാവിന് നിരോധനം - അസം
വ്യാജമദ്യം നിര്‍മിക്കാന്‍ ശര്‍ക്കരപ്പാവ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. സംസ്ഥാനത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 158 പേരാണ് മരിച്ചത്.
![അസമിൽ ശർക്കരപ്പാവിന് നിരോധനം](https://etvbharatimages.akamaized.net/etvbharat/images/768-512-2607287-1044-b514194f-b3a7-4718-9984-c552da9c4275.jpg)
വ്യാജമദ്യം നിര്‍മിക്കാന്‍ ശര്‍ക്കരപ്പാവ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഗോലാഘട്ടിലും ജോര്ഹട്ടിലുമുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 158 പേരാണ് മരിച്ചത്.ഗോലഘട്ട്, ജോർഹട്ട് ജില്ലകളിലെ തേയില എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് മരിച്ചവരിലേറെയും. വിഷമദ്യ ദുരന്തവുമായി ബന്ദപ്പെട്ട് മദ്യനിർമാണ കമ്പനി ഉടമയടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.