ദേശീയ പൗരത്വ രജിസ്റ്റര്‍: അസമില്‍ വീണ്ടും ആത്മഹത്യ - അസം
ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലാതെ വന്നതോടെ നിരവധി പേരാണ് ആശങ്കയിലായിരിക്കുന്നത്.

അസം: ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് അസമില്‍ വീണ്ടും ആത്മഹത്യ. അസമിലെ നാഗോണ്‍ ജില്ലയിലെ ബോര്‍ഗുളി ഗ്രാമത്തില്‍ നിന്നുള്ള വീട്ടമ്മ റഹിമാ ബീഗമാണ് ആത്മഹത്യ ചെയ്‌തത്. അഞ്ചുമക്കളുടെ അമ്മയാണ് റഹിമ. കൃത്യസമയത്ത് മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പോയതിനാലാണ് വീട്ടമ്മയും കുടുംബവും പട്ടികയില്‍ നിന്ന് പുറത്തായതെന്നാണ് വിവരം. പട്ടിക പ്രസിദ്ധീകരിച്ച ആഗസ്റ്റ് മുപ്പത്തിയൊന്നിനും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോനിപുര്‍ ജില്ലയില്‍ നിന്നുള്ള വീട്ടമ്മ അന്തിമ പട്ടികയില്‍ പേരില്ലാത്തതിനെതുടര്‍ന്ന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്.