ബഹുസ്വരായ്: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ബിഹാറില്‍ രാഷ്‌ട്രീയ പോര് മുറുകുന്നു. സംസ്ഥാനത്ത് സ്‌കൂളുകള്‍ കുറവാണെന്ന ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്‍റെ പരാമർശത്തെ രൂക്ഷമായി വിര്‍ശിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. അധികാര സ്ഥാനത്തിരുന്നപ്പോള്‍ സ്‌കൂള്‍ നിര്‍മിച്ചിട്ടുണ്ടോയെന്ന് താങ്കളുടെ അച്ഛനോടും (ലാലു പ്രസാദ് യാദവ്) അമ്മയോടും (രബ്രി ദേവി) ചോദിക്കു എന്ന് നിതീഷ് കുമാര്‍ തേജസ്വി യാദവിനോട് പറഞ്ഞത്.
"സ്‌കൂളുകള്‍ നിര്‍മിച്ചിട്ടുണ്ടോയെന്ന് താങ്കളുടെ മാതാപിതാക്കളോട് ചോദിക്കൂ"; തേജസ്വിയോട് നിതീഷ് കുമാര്‍
ബഹുസ്വരായില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.
ബഹുസ്വരായില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. ലാലു പ്രസാദ് യാദവിന്‍റെ സര്‍ക്കാരിനെയും നിതീഷ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. "ജനങ്ങള്‍ അധികാരം നല്‍കിയപ്പോള്‍ അവര്‍ ഒന്നും ചെയ്‌തില്ല. അനധികൃതമായി പണം സമ്പാദിക്കാനാണ് അവര്‍ ശ്രമിച്ചത്. അതിന്‍റെ ഫലമായി ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. എന്നാല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ അത്തരം സംഭവങ്ങളൊന്നും നടന്നില്ല. നിയമം ലംഘിക്കുന്നവര്‍ ജയിലിലേക്ക് പോകേണ്ടിവരും. അതാണ് സര്‍ക്കാരിന്‍റെ നയം". - നിതീഷ് കുമാര്‍ പറഞ്ഞു.