കേരളം

kerala

ETV Bharat / bharat

ഫോണ്‍ ചോര്‍ത്തല്‍ : കേന്ദ്രം ഇസ്രായേലിനോട് വിശദീകരണം തേടണമെന്ന് അസദുദീൻ ഒവൈസി

സംഭവത്തില്‍ വാട്‌സ് ആപ്പിനുള്ളതുപോലെ ഉത്തവാദിത്തം ഇസ്രായേലിനുമുണ്ട്. ഇസ്രായേല്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രധാനമന്ത്രി വിശദീകരണം ചോദിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

ഫോണ്‍ ചോര്‍ത്തല്‍ : കേന്ദ്രം ഇസ്രായേലിനോട് വിശദീകരണം തേടണമെന്ന് അസദുദീൻ ഒവൈസി

By

Published : Nov 4, 2019, 8:58 AM IST

ഹൈദരാബാദ്: വാട്‌സ് ആപ്പ് മുഖേന നടന്ന വിവരം ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ ഇസ്രായേലിനോട് വിശദീകരണം ചോദിക്കണമെന്ന് ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദീൻ ഒവൈസി. ഇസ്രായേല്‍ നിര്‍മിതമായ ചാര സോഫ്‌റ്റ്‌വയറായ പെഗാസസ് മുഖേനയാണ് 121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഇസ്രായേല്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രധാനമന്ത്രി വിവരങ്ങള്‍ ആരായണമെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേല്‍ നിര്‍മിത സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചാണ് വിവരം ചോര്‍ത്തല്‍ നടന്നതെന്ന് വ്യക്‌തമായി കഴിഞ്ഞു. ഇതിനുശേഷം വാട്‌സ് ആപ്പ് അധികൃതരെ തുടര്‍ച്ചയായി വിളിച്ച് വിശദീകരണം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇസ്രായേലിനോട് ചോദ്യങ്ങള്‍ ഉന്നയിക്കാത്തതെന്നും ഒവൈസി ചോദിച്ചു. വിഷയത്തില്‍ വാട്‌സ് ആപ്പിനുള്ളതുപോലെ ഉത്തരവാദിത്തം ഇസ്രായേലിനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി മാധ്യമപ്രവര്‍ത്തകരുടെയും, സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ വാട്‌സ് ആപ്പ് വഴി ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് വാട്‌സ് ആപ്പ് അധികൃതര്‍ തന്നെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് പ്രിയങ്കാ ഗാന്ധിയും, വെസ്‌റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അടക്കം നിരവധി രാഷ്‌ട്രീയക്കാരും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ഫോണ്‍ ചോര്‍ത്തലുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് കേന്ദസര്‍ക്കാര്‍.

ABOUT THE AUTHOR

...view details