ന്യൂഡൽഹി: ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഞായറാഴ്ച സൂര്യഗ്രഹണത്തിന്‍റെ നേർക്കാഴ്ചക്കായി ഒരുങ്ങി. ഈ പ്രതിഭാസത്തെ അഗ്നി വളയം എന്ന് വിളിക്കാറുണ്ട്. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മൂടാതെ സൂര്യപ്രകാശത്തിന്‍റെ ഒരു സ്വർണ്ണ വളയം ദൃശ്യമാകും.
ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും സൂര്യഗ്രഹണത്തിന്‍റെ നേർക്കാഴ്ചക്കായി ഒരുങ്ങി - glimpse 'ring of fire'
മധ്യ ആഫ്രിക്കയിൽ ഞായറാഴ്ച 03:50 ജിഎംടിക്കാണ് ഗ്രഹണത്തിന്‍റെ കാഴ്ചകൾ ആരംഭിക്കുന്നത്

ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഞായറാഴ്ച സൂര്യഗ്രഹണത്തിന്‍റെ നേർക്കാഴ്ചക്കായി ഒരുങ്ങി
മധ്യ ആഫ്രിക്കയിൽ ഞായറാഴ്ച 03:50 ജിഎംടിക്കാണ് ഗ്രഹണത്തിന്‍റെ കാഴ്ചകൾ ആരംഭിക്കുന്നത്. തുടർന്ന് എത്യോപ്യ, യെമൻ, ഒമാൻ, പാകിസ്ഥാൻ, ഇന്ത്യയുടെ ചില ഭാഗങ്ങൾ, ചൈന എന്നിവയിലൂടെ കിഴക്കോട്ട് നീങ്ങുമെന്ന് നാസ പറയുന്നു. സൂര്യഗ്രഹണത്തിന്‍റെ പരമാവധി കാഴ്ചകൾ പ്രതീക്ഷിക്കുന്ന തായ്‌വാനിലെ ചിയായ് സിറ്റിയിൽ ഒരു പാർക്കിൽ പൊതു പരിപാടി നടത്തുന്നുണ്ട്. അവസാന വാർഷിക ഗ്രഹണം 2019 ഡിസംബറിലായിരുന്നു.