ലക്‌നൗ: താജ്‌മഹലിലെ കേടായ കല്ലുകൾ മാറ്റിസ്ഥാപിക്കാനൊരുങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. താജ്‌മഹലിന്‍റെ പ്രധാന താഴികക്കുടത്തിന് തൊട്ടുതാഴെയുള്ള ചമേലി തറയിലെ കല്ലുകളാണ് മാറ്റിസ്ഥാപിക്കുന്നത്.
താജ്‌മഹല്‍ പുതുക്കാന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ - ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
താജ്‌മഹലിന്‍റെ പ്രധാന താഴികക്കുടത്തിന് തൊട്ടുതാഴെയുള്ള ചമേലി തറയിലെ കേടായ കല്ലുകൾ മാറ്റിസ്ഥാപിക്കാനൊരുങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
താജ്‌മഹല്‍ പുതുക്കാന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ചുവന്ന ബാലുയി കല്ലുകളും വെണ്ണക്കല്ലുകളും ഉപയോഗിച്ച് നിര്‍മിച്ചതാണ് താജിലെ ചമേലി തറ. മഴ കാരണം നിരവധി കേടുപാടുകളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. മെഹ്‌മൻഖാനയ്ക്കും ഷാഹി മസ്‌ജിദിനും ഇടയിൽ തകർന്നുകിടക്കുന്ന പ്രധാന ശവകുടീരത്തിന് ചുറ്റുമുള്ള കല്ലുകൾ മാറ്റാനും എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ടെന്‍ഡറും തയ്യാറാക്കിയിട്ടുണ്ടെന്ന് എഎസ്‌ഐ സൂപ്രണ്ട് വസന്ത് കുമാര്‍ സ്വര്‍ണ്‍കര്‍ പറഞ്ഞു. ആറ് ലക്ഷം രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കായി ചെലവ് പ്രതീക്ഷിച്ചിരിക്കുന്നത്.