ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ക്ഷേത്രങ്ങളിലേക്ക് സംഭാവന ചെയ്ത് അശ്വതമ്മ - donated Rs 5 lakh to temple
ക്ഷേത്ര പരിസരത്തും ടോൾ ഗേറ്റുകളിലും ഭിക്ഷ യാചിച്ച് നേടിയ പണമാണ് അശ്വതമ്മ ക്ഷേത്രങ്ങളിലേക്ക് സംഭാവന ചെയ്തത്
![ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ക്ഷേത്രങ്ങളിലേക്ക് സംഭാവന ചെയ്ത് അശ്വതമ്മ Ashwattthamma a beggar woman donated Rs 5 lakh to temple അശ്വതമ്മ ഭിക്ഷാടനം ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ക്ഷേത്രങ്ങളിൽ സംഭാവന ചെയ്തു കർണാടക ഭിക്ഷാടനം beggar woman donated Rs 5 lakh to temple ച്ച അഞ്ച് ലക്ഷം രൂപ ക്ഷേത്രങ്ങളിൽ സംഭാവന ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10507871-thumbnail-3x2-mmm.jpg)
ബെംഗളൂരു:ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ വിവിധ ക്ഷേത്രങ്ങളിലേക്ക് സംഭാവന ചെയ്ത് വയോധിക. ക്ഷേത്ര പരിസരത്തും ടോൾ ഗേറ്റുകളിലും ഭിക്ഷ യാചിച്ച് നേടിയ പണമാണ് അശ്വതമ്മ ക്ഷേത്രങ്ങളിലേക്ക് സംഭാവന ചെയ്തത്. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ സാലിഗ്രാമയിലെ ഗുരുനരസിംഹ ക്ഷേത്രത്തിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത ശേഷം ഈ പണം ഉപയോഗിച്ച് അന്നദാനം നടത്താൻ അശ്വതമ്മ ആവശ്യപ്പെടുകയായിരുന്നു. താനൂർ കാഞ്ചുഗോട് ക്ഷേത്രത്തിന് ഒന്നര ലക്ഷം രൂപയും ശബരിമല ക്ഷേത്രത്തിന് ഒരു ലക്ഷം രൂപയും സംഭാവന ചെയ്തു. ഒരു ചെറിയ തുക സ്വന്തം ആവശ്യങ്ങൾക്കായി മാറ്റി വച്ച ശേഷം ബാക്കി തുക മുഴുവനും ക്ഷേത്രങ്ങളിൽ സംഭാവന ചെയ്യുകയായിരുന്നു അശ്വതമ്മ.