കേരളം

kerala

ETV Bharat / bharat

മകൻ തോറ്റതിന് സച്ചിനെ പഴിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി:  കോൺഗ്രസില്‍ കലാപക്കൊടി - സച്ചിന്‍ പൈലറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് രാജസ്ഥാനിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.

രാജസ്ഥാനിൽ കോണ്ഗ്രസിൽ ആഭ്യന്തര കലഹം : സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

By

Published : Jun 4, 2019, 10:25 AM IST

ജയ്പൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിൽ ആഭ്യന്തര കലഹം. രാജസ്ഥാന്‍ പിസിസി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. തന്‍റെ മകൻ വൈഭവ് ഗെഹ്‌ലോട്ടിന്‍റെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം സച്ചിൻ പൈലറ്റിനെന്ന് ഗെഹ്‌ലോട്ടിന്‍റെ വിമർശനം. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായ ജോഥ്പൂരില്‍ വലിയ തോൽവിയാണ് ഇത്തവണ വൈഭവ് ഗെഹ്‌ലോട്ട് ഏറ്റുവാങ്ങിയത്.

‘ ജോഥ്പൂരില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞു കൊണ്ടിരുന്നത്. കാരണം തങ്ങള്‍ക്ക് അവിടെ നിന്ന് ആറ് എംഎല്‍എമാരുണ്ട്. ഇലക്ഷന്‍ പ്രചാരണവും അവിടെ മികച്ച രീതിയില്‍ നടത്തി. അതുകൊണ്ട് ആ സീറ്റിന്‍റെ ഉത്തരവാദിത്തമെങ്കിലും സച്ചിന്‍ സ്വയം ഏറ്റെടുക്കണം. മണ്ഡലത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെ കുറിച്ച് കൃത്യമായ അവലോകനം ആവശ്യമാണെന്നും’ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് രാജസ്ഥാനിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.

രാജ്യമൊട്ടാകെ നേരിടേണ്ടി വന്ന കനത്ത തിരിച്ചടിക്ക് പിന്നാലെ, പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍ കൂടി മറ നീക്കി പുറത്ത് വരുന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൂടുതൽ തലവേദനയാകുകയാണ്.

ABOUT THE AUTHOR

...view details