കേരളം

kerala

ETV Bharat / bharat

ഗൽവാൻ സംഘർഷം; പ്രധാനമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി - Ashok Gehlot asks PM Modi

സംഘർഷത്തിന് ശേഷം നടന്ന സർവകക്ഷി യോഗത്തിൽ ഇന്ത്യൻ അതിർത്തിയിൽ പുറത്ത് നിന്ന് ആരുമില്ലെന്നും, ആരും തന്നെ പോസ്റ്റുകൾ പിടിച്ചെടുത്തിട്ടുമില്ല എന്നുമുള്ള മോദിയുടെ പരാമർശത്തിനെതിരെയാണ് അശോക്‌ ഗെലോട്ട് രംഗത്തെത്തിയത്.

അശോക്‌ ഗെലോട്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി  ഗൽവാൻ സംഘർഷം  Galwan valley face-off  Ashok Gehlot  Ashok Gehlot asks PM Modi  PM Modi
ഗൽവാൻ സംഘർഷം; പ്രധാനമന്ത്രിയുടെ പ്രസ്‌താവന പിൻവലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

By

Published : Jun 29, 2020, 10:33 AM IST

ജയ്‌പൂർ:ഗൽവാൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്‌താവന പിൻവലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്. സംഘർഷത്തിന് ശേഷം ഈ മാസം 19 ന് നടന്ന സർവകക്ഷി യോഗത്തിൽ ഇന്ത്യൻ അതിർത്തിയിൽ പുറത്ത് നിന്ന് ആരുമില്ലെന്നും, ആരും തന്നെ പോസ്റ്റുകൾ പിടിച്ചെടുത്തിട്ടുമില്ല എന്നുമുള്ള മോദിയുടെ പരാമർശത്തിനെതിരെയാണ് അശോക്‌ ഗെലോട്ട് രംഗത്തെത്തിയത്.

പ്രധാനമന്ത്രി അബദ്ധമാണ് പറഞ്ഞത്. അറിഞ്ഞോ അറിയാതെയോ ചൈനയെ അനുകൂലിച്ച് അദ്ദേഹം സംസാരിച്ചു. അവർക്ക് വേണ്ടതും അത് തന്നെയാണെന്നും ഗെലോട്ട് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ചൈനയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ഗെലോട്ട് ആരോപിച്ചു.

നിയന്ത്രണ രേഖയിലെ സ്ഥിതിയെക്കുറിച്ച് സർക്കാർ രാജ്യത്തോട് സംസാരിക്കണം. ഇതേപ്പറ്റി അറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതും എൽ‌എസിയിലെ സ്ഥിതി വ്യക്തമാക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയുടെ ധാർമിക ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി അഞ്ച് തവണ ചൈനയിലേക്ക് പോയതായും ചൈനീസ് പ്രധാനമന്ത്രിയെ 18 തവണ സന്ദർശിച്ചു. ചൈനയുടെ തന്ത്രങ്ങൾ പ്രധാനമന്ത്രി മനസിലാക്കണമെന്നും ഗെലോട്ട് പറഞ്ഞു.

ABOUT THE AUTHOR

...view details