അസമില്‍ 223 പുതിയ കൊവിഡ് രോഗികള്‍
3232 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
അസമില്‍ 223 പുതിയ കൊവിഡ് രോഗികള്‍
ദിസ്പൂര്‍: അസമില്‍ 223 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,11,427 ആയി. ഇതില്‍ 2,07,219 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 3232 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 973 പേരാണ് സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്.