അസമില്‍ 186 പുതിയ കൊവിഡ് രോഗികള്‍
3446 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
അസമില്‍ 186 പുതിയ കൊവിഡ് രോഗികള്‍
ദിസ്പൂര്‍: അസമില്‍ 186 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,10,454 ആയി. ഇതില്‍ 2,06,041 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 405 പേര് കഴിഞ്ഞ ദിവസമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3446 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 964 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.