കൊൽക്കത്ത: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിലും മോദിക്കെതിരെ വെല്ലുവിളിയുമായി മമതാ ബാനർജി രംഗത്ത്. ചുണയുണ്ടെങ്കിൽ രാഷ്ട്രപതിഭരണമേർപ്പെടുത്തണമെന്നാണ് മോദിയെ മമത വെല്ലുവിളിച്ചിരിക്കുന്നത്. മോദിക്ക് ഭ്രാന്താണെന്നും അദ്ദേഹത്തിന്‍റെ കാലാവധി തീരാറായെന്നും മമത കൂട്ടിച്ചേർത്തു.
ബംഗാൾ സർക്കാറിനെതിരെ അവർ എന്തുവേണമെങ്കിലും ചെയ്യട്ടെ, അതിൽ ഭയമില്ല. എന്തുവന്നാലും നേരിടും. ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചവരെ എതിർത്ത് തോൽപ്പിച്ച ചരിത്രം മാത്രമേ ബംഗാളിനുള്ളു മമത പറഞ്ഞു. കേന്ദ്രത്തിൽ നിന്നും ബിജെപിയെ താഴെയിറക്കാൻ സമയമായെന്നും അല്ലെങ്കിൽ രാജ്യം നാശത്തിലേക്ക് നീങ്ങുമെന്നും മമത കൂട്ടിച്ചേർത്തു.