കേരളം

kerala

ETV Bharat / bharat

ഈശ്വര സ്മരണയില്‍ ജനകീയ മുഖവുമായി മൂന്നാം വട്ടം കെജ്‌രിവാൾ

രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഒപ്പം ആറ് മന്ത്രിമാരും അധികാരമേറ്റു.

Arvind Kejriwal  Delhi chief minister news  delhi news  ഡല്‍ഹി തെരഞ്ഞെടുപ്പ്  അരവിന്ദ് കെജ്രിവാള്‍
രാജ്യതലസ്ഥാനം ഭരിക്കാന്‍ കെജ്‌രിവാള്‍

By

Published : Feb 16, 2020, 1:19 PM IST

Updated : Feb 16, 2020, 3:01 PM IST

ന്യൂഡല്‍ഹി:തുടര്‍ച്ചയായ മൂന്നാം വട്ടവും ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്‌തു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, രാഷ്‌ട്രീയ നേതാക്കളും പങ്കെടുക്കാത്ത വേദിയില്‍ അമ്പതോളം സാധാരണക്കാര്‍ക്ക് സ്ഥാനം കൊടുത്തത് ആം ആദ്‌മി സര്‍ക്കാരിന്‍റെ ജനകീയ മുഖത്തിന് സൗന്ദര്യം പകര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല.

മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്‌തു. കഴിഞ്ഞ മന്ത്രിസഭയിലും ഇവര്‍ അംഗങ്ങളായിരുന്നു.

ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയാഘോഷത്തിനിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട " ലിറ്റില്‍ മഫ്ലര്‍മാന്‍" സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയത് കൗതുകമായി. കെജ്‌രിവാള്‍ സ്‌റ്റൈലില്‍ വസ്‌ത്രം ധരിച്ച്, മീശ വരച്ച്, ആം ആദ്‌മിയുടെ തൊപ്പിയും വച്ചാണ് പാര്‍ട്ടിയുടെ ഔദ്യോഗിക അതിഥിയായി ഡല്‍ഹി സ്വദേശി അവ്യാന്‍ രാം ലീല മൈതാനിയിലെത്തിയത്

ജനകീയ സര്‍ക്കാരെന്ന രീതിയില്‍ ശക്തിയാര്‍ജിച്ച ആം ആദ്‌മി പാര്‍ട്ടി 70 ല്‍ 62 സീറ്റുകള്‍ നേടിയാണ് തുടര്‍ച്ചയായ മൂന്നാം വട്ടം രാജ്യതലസ്ഥാനം ഭരിക്കാനെത്തിയിരിക്കുന്നത്.

Last Updated : Feb 16, 2020, 3:01 PM IST

ABOUT THE AUTHOR

...view details