ന്യൂഡൽഹി:അരവിന്ദ് കെജ്‌രിവാൾ കമ്മ്യൂണിസ്റ്റുകളുടെ പകർപ്പാണെന്നും വികസനത്തിന് എതിരാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിപ്ലവ് കുമാറിന്‍റെ അഭിപ്രായ പ്രകടനം. കെജ്രിവാളിനോട് തനിക്ക് വ്യക്തിപരമായ ശത്രുതയില്ലെന്നും എന്നാൽ അദ്ദേഹം കമ്മ്യൂണിസ്റ്റുകളെപ്പോലെയാണെന്നും ബിപ്ലബ് പറഞ്ഞു.
കെജ്‌രിവാൾ കമ്മ്യൂണിസ്റ്റുകളുടെ പകർപ്പെന്ന് ബിപ്ലബ് കുമാർ ദേബ് - അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ
കെജ്‌രിവാൾ വികസനത്തിന് എതിരാണെന്നും ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ത്രിപുര മുഖ്യമന്ത്രി
ഇന്ത്യയിൽ ഇതാദ്യമായാണ് ആഭ്യന്തരമന്ത്രി ജനങ്ങളുമായി നേരിട്ട് സംസാരിക്കാനും ഗൃഹസന്ദർശനം വഴിയുള്ള പ്രചാരണത്തിനും തയ്യാറാകുന്നത്. അമിതാ ഷായിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ട്. അതിനാലാണ് പ്രചാരണത്തിനിടെ ബിജെപിക്ക് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡൽഹിയിലെത്തി. ബിജെപി ഇത്തവണ ഡൽഹിയിൽ സർക്കാർ രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഇടിവി ഭാരതത്തോട് പറഞ്ഞു. കെജ്‌രിവാൾ സർക്കാരിൽ ഡൽഹി ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രചാരണത്തിനെത്തിയ കേന്ദ്ര കായിക മന്ത്രി കിരൺ റിജ്‌ജു പ്രതികരിച്ചു.