ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടർ ജോഗീന്ദർ ചൗധരിയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഒരു കോടി രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. 27കാരനായ ഡോക്ടർ ജൂൺ 28 മുതൽ കൊറോണ വൈറസിനെ നേരിടുകയായിരുന്നു. കഴിഞ്ഞാഴ്ചയാണ് അദ്ദേഹം വൈറസിന് കീഴടങ്ങിയത്. തന്‍റെ ജീവൻ അപകടത്തിലായിട്ടും ഡോ. ജോഗീന്ദർ ചൗധരി രോഗികളെ സേവിച്ചു. ഡോക്ടറുടെ ത്യാഗത്തിന് നന്ദി പറയുന്നു. ഞാൻ അദ്ദേഹത്തിന്‍റെ കുടുംബത്തെ കണ്ടു. ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സാധ്യമായ എല്ലാ വിധത്തിലും കുടുംബത്തെ സഹായിക്കുമെന്ന് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് അരവിന്ദ് കെജ്‌രിവാൾ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി
തന്‍റെ ജീവൻ അപകടത്തിലായിട്ടും ഡോ. ജോഗീന്ദർ ചൗധരി രോഗികളെ സേവിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു
കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടർ ജോഗീന്ദർ ചൗധരിയുടെ കുടുംബത്തിന് അരവിന്ദ് കെജ്‌രിവാൾ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി
ഡോ. ബാബാ സാഹിബ് അംബേദ്കർ (ബിഎസ്എ) മെഡിക്കൽ ഹോസ്പിറ്റലിൽ 2019 ഒക്ടോബർ മുതൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത്‌വരുകയായിരുന്നു ഡോ. ജോഗീന്ദർ ചൗധരി. ജൂൺ 23ന് പനി പിടിപെടുന്നത് വരെ ഫ്ലൂ ക്ലിനിക്കിലും കാഷ്വാലിറ്റി വാർഡിലും ജോലി ചെയ്തു. നാല് ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.