അരുണാചൽ പ്രദേശിലെ ആദ്യ കൊവിഡ് രോഗിയുടെ പരിശോധനാഫലം നെഗറ്റീവ് - lockdown
13 ദിവസമാണ് രോഗി ഡോക്‌ടർമാരുടെ കീഴിൽ ഐസൊലേഷനിൽ ചികിത്സ തേടിയത്.
![അരുണാചൽ പ്രദേശിലെ ആദ്യ കൊവിഡ് രോഗിയുടെ പരിശോധനാഫലം നെഗറ്റീവ് അരുണാചൽ പ്രദേശ് കൊവിഡ് കൊറോണ ഇറ്റാനഗർ ലോക്‌ഡൗൺ arunachal pradesh covid corona lockdown itanagar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6804194-944-6804194-1586952480487.jpg)
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ആദ്യ കൊവിഡ് രോഗിയുടെ മൂന്നാമത്തെ കൊവിഡ് പരിശോധനാഫലവും നെഗറ്റീവ്. ഡോക്‌ടർമാരുടെ കീഴിൽ 13 ദിവസമാണ് രോഗി ഐസൊലേഷനിൽ ചികിത്സ തേടിയതെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. അതേ സമയം അരുണാചല്‍ പ്രദേശില്‍ ഇതുവരെ ഒരു കൊവിഡ് കേസ് മാത്രമാണ് രജിസ്റ്റർ ചെയ്‌തതെന്നും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11,439 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9756 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. രാജ്യത്ത് 38 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 377ലേക്ക് കടന്നു.