അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിദേശത്ത് മരിച്ചനിലയില്‍
മുൻ മുഖ്യമന്ത്രി കാളിഖോ പുളിന്‍റെ മകൻ സുഭാങ്‌ഷു പുളിനെയാണ് യുകെയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്
അരുണാഞ്ചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിദേശത്ത് മരിച്ചനിലയില്‍
ന്യൂഡല്‍ഹി:അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകനെ വിദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുൻ മുഖ്യമന്ത്രി കാളിഖോ പുളിന്‍റെ മകൻ സുഭാങ്‌ഷു പുളിനെ യുകെയില്‍ സസെക്‌സിലെ അപ്പാർട്ട്മെന്‍റിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കാളിഖോ പുൾ 2016 ഓഗസ്റ്റിൽ തന്‍റെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്‌തിരുന്നു. കാളിഖോ പുളിന്‍റെ ആദ്യഭാര്യ ഡാങ്‌വിംസായി പുളിന്‍റെ മകനാണ് സുഭാങ്‌ഷു.