കേരളം

kerala

ETV Bharat / bharat

അരുണാചൽപ്രദേശിൽ 249 പേർക്ക് കൂടി കൊവിഡ്

അരുണാചൽപ്രദേശിലെ പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന നിരക്കാണിത്

അരുണാചൽപ്രദേശിലെ കോവിഡ് കണക്കുകൾ  അരുണാചൽപ്രദേശിലെ പ്രതിദിന കൊവിഡ് കണക്ക്  അരുണാചൽപ്രദേശിലെ കൊവിഡ്  arunachalpradesh covid cases  arunachalpradesh new covid cases
covid

By

Published : Sep 23, 2020, 2:32 PM IST

ഇറ്റാനഗർ : അരുണാചൽപ്രദേശിൽ 249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,844 ആയി ഉയർന്നു. ക്യാപിറ്റൽ കോംപ്ളക്‌സ്, ചങ്‌ലങ് ജില്ല, അപ്പർ സുബൻസിരി തുടങ്ങിയ ഭാഗങ്ങളിലാണ് കൊവിഡ് രോഗികൾ കൂടുതലുള്ളത്. മൂന്ന് പൊലീസുകാർ, ആർമിയിലെയും ഇൻഡോ- ടിബറ്റൻ പൊലീസിലെയും ഓരോ ജവാൻമാർ, 11ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ, ഒരു ആരോഗ്യ പ്രവർത്തകൻ തുടങ്ങിയവർ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്ത് മരിച്ച 70 വയസുള്ള കൊവിഡ് രോഗിയുടെ മൃതദേഹം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു. അരുണാചൽപ്രദേശിൽ 2,052 രോഗികളാണ് നിലവിലുള്ളത്. 5,778 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details