അരുണാചല്‍ പ്രദേശില്‍ 11 പുതിയ കൊവിഡ് ബാധിതര്‍
24 മണിക്കൂറിനിടെ 24 പേര്‍ക്ക് രോഗമുക്തി
ഇറ്റാനഗർ: അരുണാചല്‍ പ്രദേശില്‍ പുതിയതായി 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 10 കേസുകളും സംസ്ഥാന തലസ്ഥാന നഗരിയില്‍ നിന്നുമാണ്. ഒരെണ്ണം താങ്വാഗില് നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,395 ആയി. 24 മണിക്കൂറിനിടെ 24 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 15,605 പേര് രോഗമുക്തരായി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള 735 പേരാണ്. 55 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.18 ശതമാനവും മരണനിരക്ക് 0.33 ശതമാനവുമാണ്.