അരുണാചല്‍ പ്രദേശില്‍ 22 പേര്‍ക്ക് കൊവിഡ് - രാജ്യത്തെ കൊവിഡ് കണക്കുകൾ
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,652 ആയി
![അരുണാചല്‍ പ്രദേശില്‍ 22 പേര്‍ക്ക് കൊവിഡ് Arunachal Pradesh covid updates അരുണാചല്‍ പ്രദേശ് രാജ്യത്തെ കൊവിഡ് കണക്കുകൾ ഇറ്റാനഗർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9965482-thumbnail-3x2-ap.jpg)
അരുണാചല്‍ പ്രദേശില്‍ 22 പേര്‍ക്ക് കൊവിഡ്
ഇറ്റാനഗർ: അരുണാചല്‍ പ്രദേശില്‍ പുതിയതായി 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,652 ആയി. 24 മണിക്കൂറിനിടെ 19 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 16,369 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 227 പേരാണ്. 56 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.18 ശതമാനവും മരണനിരക്ക് 0.33 ശതമാനവുമാണ്. ഇതുവരെ 3,73,351 സാമ്പിളുകൾ പരിശോധിച്ചു.