ആന്ധ്രാപ്രദേശ്: എട്ട് മാസം ഗർണിയായ അരുണ ജീവിതത്തിൽ നേരിട്ടത് കടുത്ത വെല്ലുവിളികളാണ്. 15 കിലോ പൂക്കളുമായി അഞ്ച് കിലോമീറ്റർ നടന്ന് പൂക്കൾ വിറ്റാണ് അരുണ വീട്ട് ചെലവിനുള്ള പണം കണ്ടെത്തിയത്. അരുണ എട്ട് മാസം ഗര്‍ഭിണിയായ സമയത്താണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. വിശാഖ ജില്ലയിലെ പാദേരുവിലെ ബാരിസിംഗി സ്വദേശിയാണ് അരുണ. പ്രസവ കാലയളവിൽ അനുഭവിക്കേണ്ടിവന്ന വിഷമതകൾ ഇടിവിയും ഇടിവി ഭാരതുമാണ് പുറം ലോകത്തെ അറിയിച്ചത്. ലേഖന പരമ്പരകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും നടപടി എടുക്കുകയുമായിരുന്നു.
ദുരിത പര്‍വം താണ്ടി അരുണ; കൈത്താങ്ങായി ഇ.ടി.വി ഭാരത് - arubna
പ്രസവ കാലയളവിൽ അനുഭവിക്കേണ്ടി വന്ന വിഷമതകൾ ഇടിവിയും ഇടിവി ഭാരതുമാണ് പുറം ലോകത്തെ അറിയിച്ചത്. തുടർന്ന് ലേഖന പരമ്പരകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും നടപടി എടുക്കുകയുമായിരുന്നു
![ദുരിത പര്‍വം താണ്ടി അരുണ; കൈത്താങ്ങായി ഇ.ടി.വി ഭാരത് ഇടിവി ഇടിവി ഭാരത് ആന്ധ്രാപ്രദേശ് അരുണ etv bharath etv andrapradesh arubna struggle](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5545316-249-5545316-1577753093258.jpg)
വനിതാ കമ്മീഷൻ അംഗങ്ങൾ അരുണയെ സന്ദർശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വിശാഖയിലെ കെജിഎച്ച് ആശുപത്രിയിലേക്ക് അരുണയെ മാറ്റി. പ്രസവ സമയത്ത് ആവശ്യമായ രക്തം ഇടിവി ഭാരതിന്‍റെ സഹായത്തോടെ കമ്മീഷൻ കണ്ടെത്തി നല്‍കി. നവംബർ 30നാണ് അരുണ പെൺകുഞ്ഞിന് ജന്മം നൽകിയത്. കൂടാതെ മുൻ മന്ത്രി മണികുമാരി അരുണക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഭാരതിയെന്ന് കുഞ്ഞിന് പേര് നൽകിയ അരുണ ജന്മനക്ഷത്ര പ്രകാരമാണ് പേര് നൽകിയതെന്ന് പറഞ്ഞു. ആൺകുഞ്ഞായിരുന്നുവെങ്കിൽ ഭരത് എന്ന് പേര് നൽകുമായിരുന്നതെന്നും അരുണയും ഭർത്താവും ഇടിവി ഭാരതിനോട് പറഞ്ഞു.