എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് വന്ന ജെയ്റ്റ്ലി 2000 ത്തില്‍ വാജ്പേയി സര്‍ക്കാരിലും 2014 ല്‍ മോദി സര്‍ക്കാരിലും മന്ത്രിസഭയില്‍ അംഗമായിരുന്നു. ഡൽഹി സർവകലാശാല വിദ്യാര്‍ഥിയായിരിക്കേ എബിവിപിയിലൂടെയാണ് അരുണ്‍ ജെയ്റ്റലി രാഷ്ട്രീയരംഗത്തേക്ക് വരുന്നത്.
വിടവാങ്ങിയത് ബിജെപിയുടെ കരുത്തനായ നേതാവ് - undefined
ബിജെപി നേതാക്കളിലെ കരുത്തുറ്റ വ്യക്തിത്വമായിരുന്നു അരുണ്‍ ജെയ്റ്റ്ലി.
1973-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്‍റെ നേതാവായിരുന്നു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ച ജെയ്റ്റലി 1989-ൽ വി പി സിങ്ങിന്‍റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. 1991ൽ ബിജെപി ദേശീയ നിർവാഹകസമിതിയിലേക്ക്. 2000 ൽ വാജ്‌പേയി മന്ത്രിസഭയിൽ നിയമ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിന്‍റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം-പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്‌തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
TAGGED:
arun jaitly profile