അരുൺ ജെയ്റ്റ്ലി അന്തരിച്ചു - undefined
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു
ഡല്‍ഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ജെയ്റ്റ്ലി വിധേയനായിരുന്നു. തുടര്‍ന്ന് അദ്ദേഹം കാന്‍സറിനും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഒന്നാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് മന്ത്രി പീയുഷ് ഗോയലാണ് അവതരിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടിരുന്നു.
TAGGED:
arun jaitly death