ബിഹാറില്‍ അരുണ്‍ ജെയ്റ്റിലിയുടെ പ്രതിമ സ്ഥാപിക്കും: നിതിഷ് കുമാര്‍ - അരുണ്‍ ജയ്റ്റിലിയുടെ പ്രതിമ സ്ഥാപിക്കും
ഡിസംബര്‍ ഇരുപത്തിയെട്ടിന് അരുണ്‍ ജെയ്റ്റിലിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ സംസ്ഥാനതലത്തില്‍ ആഘോഷം സംഘടിപ്പിക്കുമെന്നും നിതിഷ് കുമാര്‍.
പട്‌ന:ബിഹാറില്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. ഡിസംബര്‍ ഇരുപത്തിയെട്ടിന് അരുണ്‍ ജെയ്റ്റിലിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ സംസ്ഥാനതലത്തില്‍ ആഘോഷം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓഗസ്റ്റ് ഇരുപത്തിനാലിനാണ് അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ഇദ്ദേഹം ചികിത്സയായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയിലെ നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാരം.