കേരളം

kerala

ETV Bharat / bharat

കശ്മീര്‍ വിഷയം; നാലാഴ്ചക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി - കശ്മീര്‍

കശ്മീര്‍ വിഷയത്തില്‍ വിവിധ ഹര്‍ജികള്‍ പരിഗണിച്ചു. നവംബര്‍ 14ന് അപേക്ഷകള്‍ വീണ്ടും പരിഗണിക്കും

കശ്മീര്‍ വിഷയം; നാലാഴ്ചകക്കം കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

By

Published : Oct 1, 2019, 1:52 PM IST

ന്യൂഡല്‍ഹി:കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രത്തിന് സുപ്രീംകോടതി നാല് ആഴ്ച സമയം അനുവദിച്ചു. 5 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് വിവിധ ഹര്‍ജികള്‍ പരിഗണിച്ചത്. നവംബർ 14 ന് കശ്മീരിലെ അപേക്ഷകൾ വീണ്ടും പരിഗണിക്കും.

കശ്മീരുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകൾക്കും മറുപടി നൽകാൻ 28 ദിവസത്തെ സമയവും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയാല്‍ അതിന് ഹര്‍ജിക്കാര്‍ മറുപടി നല്‍കാന്‍ ഒരാഴ്ചയും സമയമാണ് കോടതി നല്‍കിയിരിക്കുന്നത്.

അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഹര്‍ജി സമര്‍പ്പിക്കാന്‍ 4 ആഴ്ച സമയം തേടി. ജമ്മു കശ്മീരിലെ സോളിസിറ്റർ ജനറലും ഒരേ സമയം അപേക്ഷ നൽകിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതായി തീരുമാനം വരുന്നത്. ഓഗസ്റ്റ് 6ന് തന്നെ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകൻ എം എൽ ശർമയാണ് ആദ്യമായി കോടതിയെ സമീപിക്കുന്നത്. മുഹമ്മദ് യൂസഫ് തരിഗാമിയുടെ ഹര്‍ജിയും ജമ്മുകശ്മീര്‍ ഹൈക്കോടതി പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.

പിന്നീട് നാഷണൽ കോൺഫറൻസ് (എൻസി), ജമ്മു കശ്മീർ കോൺഫറൻസ്, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. അതേസമയം ജമ്മു കശ്മീരിലെ എല്ലാ ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സേവനങ്ങളും സ്ഥിരമായ ലാൻഡ്‌ലൈൻ ഫോൺ സേവനങ്ങളും പുന:സ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ABOUT THE AUTHOR

...view details