ന്യൂഡല്‍ഹി: കശ്‌മീർ പ്രശ്‌നം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ചേർന്നു. ഭരണഘടനാ അനുച്ഛേദം റദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പുറത്ത് നിന്നുള്ള ഇടപെടല്‍ വേണ്ടെന്നും യുഎൻ പ്രതിനിധി സയ്‌ദ് അക്ബറുദ്ദീൻ വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് ആഭ്യന്തര വിഷയമെന്ന് രക്ഷാസമിതിയില്‍ ഇന്ത്യ - India Pakistan Tensions
ആർട്ടിക്കിൾ 370 അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യ
കശ്‌മീർ പ്രശ്നം; യുഎൻ രക്ഷാസമിതി യോഗം ചേർന്നു
പാകിസ്ഥാൻ ഭീകരത അവസാനിപ്പിച്ചാല്‍ ചർച്ചക്ക് തയാറാണെന്ന് ഇന്ത്യ അറിയിച്ചു. കശ്‌മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ബ്രിട്ടനും ഫ്രാൻസും സ്വീകരിച്ചത്. എന്നാല്‍ കശ്‌മീരിലെ സാഹചര്യം അപകടകരമെന്നും പാകിസ്ഥാനുമായി ഇന്ത്യ ചർച്ച ചെയ്യേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു.
Last Updated : Aug 16, 2019, 11:14 PM IST