കേരളം

kerala

ETV Bharat / bharat

ജെ‌എം‌ബി പ്രവർത്തകരിൽ നിന്നും സി‌ആർ‌പി‌എഫ് കരസേന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കണ്ടെത്തി - laptop and mobile phones seized from Jamaat-Ul-Mujahideen Bangladesh

ഈ വർഷം മെയ് മാസത്തിൽ കേന്ദ്രം ബംഗ്ലാദേശ് ജമാ അത്ത്-ഉൽ-മുജാഹിദീനെ നിരോധിത തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. കശ്മീർ താഴ്‌വരയിൽ പലയിടങ്ങളിലായി തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നതായി വിവരം

ജെ‌എം‌ബി പ്രവർത്തകരിൽ നിന്നും സി‌ആർ‌പി‌എഫ് കരസേന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കണ്ടെത്തി

By

Published : Sep 10, 2019, 12:45 PM IST

കൊൽക്കത്ത:അറസ്റ്റിലായ ബംഗ്ലാദേശ് ജമാഅത്ത്-ഉൽ-മുജാഹിദീൻ (ജെഎംബി) പ്രവര്‍ത്തകരില്‍ നിന്ന് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചു. കൊല്‍ക്കത്ത പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഇവരെ ചോദ്യം ചെയ്‌തത്.

അന്വേഷണ സമയത്ത് ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിരുന്നു. കശ്മീർ താഴ്‌വരയിൽ തമ്പടിച്ചിരിക്കുന്ന തീവ്രവാദികളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.

സെപ്റ്റംബർ ഏഴിന് അബുൽ കാഷെം, അബ്ദുൽ ബാരി, നിസാമുദീൻ ഖാൻ തുടങ്ങി ജെഎംബിയുടെ സജീവ അംഗങ്ങളെ എസ്‌ടിഎഫ് കസ്റ്റഡിയിലെടുത്തിരുന്നു. ബർധമാനിലെ മംഗൽകോട്ടിലെ ധർമുട്ട് നിവാസിയാണ് കാഷെം. കൊൽക്കത്തയിലെ ഈസ്റ്റ് കനാൽ റോഡിൽ നിന്നാണ് 22കാരനായ കാഷെമിനെ തടവിലാക്കിയത്.

നിരവധി ലഘുലേഖകൾ, തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ എന്നിവ കണ്ടെടുക്കുകയും ഇവർക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. "ഞങ്ങൾ അബുൽ കാഷെമിനെ തടവിലാക്കുകയും ജെ‌എം‌ബിയെക്കുറിച്ചും നിലവിൽ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റ് അംഗങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുമാണെന്ന് എസ്‌ടിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ABOUT THE AUTHOR

...view details