കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ കൊവിഡ് ഭീകരത; കൂടുതല്‍ മുംബൈയിലും പൂനെയിലും - മഹാരാഷ്‌ട്ര കൊവിഡ് 19

24 മണിക്കൂറിനിടെ 165 കേസുകള്‍ കൂടി മുംബൈയില്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 3081 ആയി.

around-90-pc-of-total-covid-19-cases-deaths-in-maharashtra-reported-from-mumbai-pune
മഹാരാഷ്‌ട്രയില്‍ കൊവിഡ് ഭീകരത; കൂടുതല്‍ മുംബൈയിലും പൂനെയിലും

By

Published : Apr 17, 2020, 7:58 AM IST

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് മഹാരാഷ്‌ട്രയില്‍ നിന്ന്. സംസ്ഥാനത്തെ 90 ശതമാനം കൊവിഡ് കേസുകളും മുംബൈ,പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. ഇന്നലെ വരെ 2916 കൊവിഡ് 19 കേസുകളാണ് മഹാരാഷ്‌ട്രയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 2620 പേരും മുംബൈ,പൂനെ മെട്രോപൊളിറ്റന്‍ മേഖലകളില്‍ നിന്നുള്ളവരാണ്. മുംബൈ സിറ്റി, സബര്‍ബന്‍, താനെ,പല്‍ഗാര്‍,നവി മുംബൈ എന്നിവിടങ്ങളിലും പൂനെ സിറ്റി,പിംമ്പ്രി,ചിംഞ്ചിവാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലുമാണ് കൊവിഡ് കൂടുതലായും പടര്‍ന്ന് പിടിച്ചിരിക്കുന്നത്.

24 മണിക്കൂറിനിടെ 165 കേസുകള്‍ കൂടി മുംബൈയില്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 3081 ആയി. 259 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. മാര്‍ച്ച് 9 നാണ് മഹാരാഷ്‌ട്രയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details