ന്യൂഡൽഹി: വന്ദേ ഭാരത് മിഷൻ ദൗത്യം സുഗമമാക്കാൻ 870 ഓളം ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയതായും രണ്ട് ലക്ഷത്തോളം പേർ യാത്ര ചെയ്യുന്നതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ലോക്ക് ഡൗണിനിടയിൽ ഒറ്റപ്പെട്ട ആളുകളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന വിദേശ വിമാനക്കമ്പനികളാണ് ചാർട്ടേഡ് വിമാനങ്ങൾ. ഖത്തർ എയർവേയ്‌സ് -81, കെഎൽഎം ഡച്ച് -68, കുവൈറ്റ് എയർ -41, ബ്രിട്ടീഷ് എയർവേയ്‌സ് -39, ഫ്ലൈദുബായ് -38, എയർ ഫ്രാൻസ് -32, ജസീറ -30, എയർ അറേബ്യ -20, ഗൾഫ് എയർ -19, ശ്രീലങ്കൻ -19, ബിമാൻ ബംഗ്ലാദേശ് -15, കൊറിയൻ എയർ -14, ഡെൽറ്റ -13, സൗദിയ -13, എയർ നിപ്പോൺ -12 എന്നിവ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ലോക്ക് ഡൗൺ; 870 ഓളം ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയതായി ഡിജിസിഎ - ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ
രണ്ട് ലക്ഷത്തോളം പേർ യാത്ര ചെയ്യുന്നതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു
ലോക്ക് ഡൗൺ; 870 ഓളം ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയതായി ഡിജിസിഎ അറിയിച്ചു
എയർ ന്യൂസിലാന്‍റ് -12, തായ് എയർ ഏഷ്യ -11, യുണൈറ്റഡ് എയർലൈൻസ് -11, ഇറാഖ് എയർവേയ്‌സ് -11, ഒമാൻ എയർ -10, യുറൽ എയർലൈൻസ് -9, ലുഫ്താൻസ -8, സോമാൻ എയർ -8, കോണ്ടൂർ -8, എമിറേറ്റ്സ് -5, ഇത്തിഹാദ് -5, എയ്റോഫ്ലോട്ട് -4, വിർജിൻ അറ്റ്ലാന്‍റിക് -4 എന്നീ ചാർട്ടേഡ് വിമാനങ്ങളും പ്രവർത്തനങ്ങളിൽ പങ്കെടുത്തതായി ഡിജിസിഎ അറിയിച്ചു.