കേരളം

kerala

ETV Bharat / bharat

തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന അമ്പതോളം കശ്മീരി യുവാക്കള്‍ തിരിച്ചെത്തുന്നു - തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന് 50ഓളം കശ്മീരി യുവാക്കള്‍ തിരിച്ചുവരുന്നു

കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന കരസേനയുടെ ആര്‍മി വിഭാഗത്തിന്‍റെ 'മാ' (അമ്മ) പദ്ധതിയിലൂടെയാണ് യുവാക്കളെ തിരികെ എത്തിക്കുക. ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്‍റ് ജനറല്‍  കന്‍വാള്‍ ജീത്ത് സിംഗി  ദില്ലന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിന്ന് കാണാതായ യുവാക്കളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന് 50ഓളം കശ്മീരി യുവാക്കള്‍ തിരിച്ചുവരുന്നു

By

Published : Nov 3, 2019, 7:55 PM IST

ശ്രീനഗര്‍: തീവ്രവാദ സംഘടകളില്‍ ചേര്‍ന്ന അമ്പതോളം യുവാക്കള്‍ ഈ വര്‍ഷത്തോെട തിരിച്ചുവരുമെന്ന് ഇന്ത്യന്‍ കരസേന അറിയിച്ചു. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന കരസേനയുടെ 14-ാം ആര്‍മി വിഭാഗത്തിന്‍റെ 'മാ' (അമ്മ) പദ്ധതിയിലൂടെയാണ് യുവാക്കളെ തിരികെ എത്തിക്കുക. ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്ങ് ലഫ്റ്റനന്‍റ് ജനറല്‍ കന്‍വാള്‍ ജീത്ത് സിംഗി ദില്ലന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിന്ന് കാണാതായ യുവാക്കളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അതിര്‍ത്തിയില്‍ പാക് ആക്രമണങ്ങളെ ചെറുക്കുന്ന 15-ാം ആര്‍മി വിഭാഗമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

'നല്ലത് ചെയ്യൂ നിങ്ങളുടെ മാതാപിതാക്കളെ സംരക്ഷിക്കു' എന്ന ആപ്തവാക്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ അമ്മമാര്‍ക്ക് തങ്ങളുടെ മക്കളെ തിരികെ എത്തിക്കാന്‍ കഴിയുമെന്നും ലെഫ്റ്റനന്‍റ് ജനറല്‍ ദില്ലന്‍ പറഞ്ഞു. അവരുടെ രഹസ്യങ്ങള്‍ അറിയാമെങ്കില്‍ സേനയുടെ സഹായത്തോടെ അവരെ തിരികെ എത്തിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം എറ്റുമുട്ടലിനിടെ ജീവനോടെ പിടികൂടിയ കശ്മീര്‍ സ്വദേശിയായ യുവാവിനെ ഇയാളുടെ അമ്മയോട് സംസാരിക്കാന്‍ സേന അനുവദിച്ചിരുന്നു. പുതുതായി തീവ്രവാദ സംഘടയില്‍ ചേരുന്ന ഏഴ് ശതമാനം യുവാക്കളും ആദ്യ 10 ദിവസത്തിനകം കൊല്ലപ്പെടുന്നുണ്ട്. ഒരുമാസത്തിനകം 17 ശതമാനവും ആറ് മാസത്തിനകം 64 ശതമാനവും കൊല്ലപ്പെടുന്നതായാണ് സേന പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details