ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരില്‍ 43 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറില്‍ ഏറ്റവുമധികം മരണം രേഖപ്പെടുത്തുന്നത്. പുതിയ മരണങ്ങളില്‍ 30.48% മഹാരാഷ്ട്രയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ പുതിയ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നത് വിലയിരുത്തുന്നുണ്ടെന്നും പരിശോധനകള്‍ കൂട്ടി ചികിത്സ സംവിധാനം മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്തെ 43% കൊവിഡ് ബാധിതരും മൂന്ന് സംസ്ഥാനങ്ങളില്‍ - india covid tally
മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. 24 മണിക്കൂറില്‍ ഏറ്റവുമധികം മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ സംസ്ഥാനങ്ങളിലാണ്.
24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്‍റെ 70 ശതമാനവും ഏഴ് സംസ്ഥാനങ്ങളിലാണ്. 21% രോഗികളുമായി മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍. ആന്ധ്രാപ്രദേശ് (13.5%), കര്‍ണാടകം (11.27%), തമിഴ്‌നാട് (8.27%) എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനം വേഗത്തിലാണ്. 78,512 പേര്‍ക്ക് പുതിയതായി കൊവിഡ് ബാധിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 36 ലക്ഷം കടന്നിരുന്നു. ആകെ 27,74,801 പേര്‍ രോഗമുക്തരായി. 76.62 ആണ് രോഗമുക്തി നിരക്ക്. 971 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 64,469 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 8,46,278 പരിശോധനകള്‍ നടത്തി. ഇതോടെ രാജ്യത്തെ കൊവിഡ് പരിശോധനകള്‍ 4.23 കോടി പിന്നിട്ടു.