ന്യൂഡല്‍ഹി:ഇന്‍റിഗോ എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും പിന്നാലെ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ കുനാല്‍ കംറക്ക് സ്പൈസ് ജെറ്റും യാത്ര വിലക്ക് ഏര്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വച്ച് പരസ്യമായി അപമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ട്വിറ്ററിലാണ് സ്പൈസ് ജെറ്റ് ഇക്കാര്യം അറിയിച്ചത്. അതിനിടെ എയര്‍ ഏഷ്യ ഇന്ത്യയും നടപടിക്കായി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡിജിസിഎയുടെ അനുമതി ലഭിച്ചയുടന്‍ നടപടിയെടുക്കുമെന്ന് കമ്പനി അറിയിച്ചു.
സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ കുനാല്‍ കംറയെ വിലക്കി സ്പൈസ്ജെറ്റും - ഇന്‍റിഗോ എയര്‍ലൈന്‍സ്
മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വച്ച് പരസ്യമായി അപമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്‍റിഗോയുടെ മുംബൈ-ലഖ്നൗ വിമാന യാത്രക്കിടെയായിരുന്നു സംഭവം
ഇന്‍റിഗോയുടെ മുംബൈ-ലഖ്നൗ വിമാന യാത്രക്കിടെയായിരുന്നു സംഭവം. എയര്‍ ഇന്ത്യ ഇനി ഒരു റിപ്പോര്‍ട്ട് ഉണ്ടാകുന്നത് വരെ യാത്ര അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇന്‍റിഗോ എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസമാണ് കംറക്ക് ആറ്മാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി മറ്റ് വിമാനക്കമ്പനികളോടും സമാന തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഹയാത്രികരോടുള്ള ഇത്തരം നടപടികള്‍ മാന്യതക്ക് നിരക്കാത്തതാണ് എന്ന കാരണത്താലാണ് നടപടി.