ന്യൂഡൽഹി: ലഡാക്ക്, സിക്കിം മേഖലകളിൽ ചൈന നടത്തിയ അതിക്രമ ശ്രമങ്ങൾ ഉൾപ്പെടെ നിലവിലെ സുരക്ഷാ വെല്ലുവിളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യൻ സൈനിക ഉന്നത നേതൃത്വം ചർച്ച ചെയ്തു. ചൈനയുമായുള്ള പിരിമുറുക്കം രൂക്ഷമാകുന്നതിന് വളരെ മുമ്പാണ് ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഏപ്രിലിൽ നടത്താനിരുന്ന സമ്മേളനം കൊവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയും പിന്നീട് രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മെയ് 27 മുതൽ 29 വരെ ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലാണ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം നടന്നത്. കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ ഒന്നാം ഘട്ട സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
കരസേന ഉന്നതതല യോഗം; ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ചയായി - ഇന്ത്യ- ചൈന സംഘർഷം
ഏപ്രിലിൽ നടത്താനിരുന്ന സമ്മേളനം കൊവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയും പിന്നീട് രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു
ഇന്ത്യ- ചൈന
മെയ് 5, 6 തീയതികളിൽ പാങ്കോങ്ങ് മേഖലയിൽ ഇരുപക്ഷത്തെയും സൈനികർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നാണ് ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായത്.