സിക്കിമിൽ ഹിമഹാതം; ഒരു സൈനികൻ മരിച്ചു - ലുഗ്‌നക് ലായി
18 പേരടങ്ങുന്ന സംഘത്തിൽ ഒരു സൈനികൻ മരിക്കുകയും മറ്റൊരു സൈനികനെ കാണാതാകുകയും ചെയ്തു
ന്യൂഡൽഹി: സിക്കിമിൽ ഹിമപാതത്തിൽപ്പെട്ട് ഒരു സൈനികൻ മരിക്കുകയും മറ്റൊരു സൈനികനെ കാണാതാകുകയും ചെയ്തു. വടക്കൻ സിക്കിമിലെ ലുഗ്‌നക് ലായി പ്രദേശത്താണ് അപകടമുണ്ടായത്. 18 പേരടങ്ങുന്ന സേനാ സംഘമാണ് അപകടത്തിൽപ്പെട്ടത്. 17 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട സൈനികൻ പിന്നീട് മരിച്ചു. മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നതിനിടെയാണ് ഹിമപാതമുണ്ടായതെന്ന് കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.