ഉടൻ സൈന്യത്തെ വിന്യസിക്കണമെന്ന് കെജ്‌രിവാൾ - Kejriwal
കലാപമുഖരിമായ മറ്റ് പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി
![ഉടൻ സൈന്യത്തെ വിന്യസിക്കണമെന്ന് കെജ്‌രിവാൾ കെജ്‌രിവാൾ അരവിന്ദ് കെജ്‌രിവാൾ വടക്കുകിഴക്കൻ ഡൽഹി Kejriwal delhi violence](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6206988-thumbnail-3x2-aravind.jpg)
കെജ്‌രിവാൾ
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറുന്ന സംഘർഷം തീർത്തും ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സംഘർഷാ വസ്ഥയെ പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. അതിനാൽ ഉടൻ തന്നെ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു. കലാപമുഖരിതമായ മറ്റ് പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.