കൊല്‍ക്കത്ത: പ്രതിഷേധങ്ങളും കലാപങ്ങളും ശക്തമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതായി ഈസ്റ്റേണ്‍ കമാന്‍ഡർ ചീഫ് ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ ശാന്തമായി തുടങ്ങിയതോടെയാണ് തീരുമാനം. അക്രമങ്ങളില്‍ ഗണ്യമായ കുറവ് സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. സുരക്ഷ സ്ഥിരമായി നിലനിര്‍ത്തുമെങ്കിലും സേനയെ ഗണ്യമായി പിന്‍വലിക്കുകയാണെന്നാണ് സൈന്യത്തിന്‍റെ വാദം. സൈനിക ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധങ്ങള്‍ക്ക് ശക്തികുറഞ്ഞു; സൈന്യത്തെ പിന്‍വലിക്കുന്നു - പ്രതിഷേധങ്ങള്‍ക്ക് ശക്തികുറഞ്ഞു
കിഴക്കന്‍ അസമില്‍ നിന്നും രണ്ട് ബറ്റാലിയന്‍ സൈന്യത്തെ പിന്‍വലിച്ചിട്ടുണ്ട്. നാഗാലാൻഡിലെയും മണിപ്പൂരിലെയും സ്ഥിതിഗതികള്‍ ശാന്തമാണ്.
കിഴക്കന്‍ അസമില്‍ നിന്നും രണ്ട് ബെറ്റാലിയന്‍ സൈന്യത്തെ പിന്‍വലിച്ചിട്ടുണ്ട്. നാഗാലാന്‍റിലെയും മണിപ്പൂരിലെയും സ്ഥിതിഗതികള്‍ ശാന്തമാണ്. അതേസമയം പ്രത്യേക അധികാരമുള്ള സ്ഥാലങ്ങളില്‍ സൈന്യം തുടരുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ മുന്നറിയിപ്പില്ലാതെ സൈന്യം തിരച്ചില്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ആഭ്യന്തര സരുക്ഷ സൈന്യത്തിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേനക്ക് പ്രത്യേക അധികാരം നല്‍കുന്ന എ.എഫ്.എസ്.പി.എ പ്രകാരം ഏത് നടപടിയെടുക്കാനും സൈന്യത്തിന് അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.