ന്യൂഡല്‍ഹി:ലഡാക്കില്‍ ഇന്ത്യ-ചൈന നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ് നടത്തിയിരുന്ന ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം തടഞ്ഞുവെച്ചെന്ന റിപ്പോര്‍ട്ടുകളെ ഇന്ത്യന്‍ സൈന്യം തള്ളി. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് സൈന്യം തടഞ്ഞുവെച്ചന്ന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ സൈന്യം - Army rejects reports
പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സൈനികരെ ചൈനീസ് സൈന്യം തടഞ്ഞുവെച്ചന്ന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ സൈന്യം
കരസേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് പട്രോളിങ് നടത്തിയത്. സൈനികരെ തടഞ്ഞുവെക്കുകയും പ്രദേശക തലത്തില്‍ നടന്ന ചര്‍ച്ചക്ക് ശേഷവുമാണ് സൈനികരെ വിട്ടയച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിര്‍ത്തി പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.