ജമ്മു കശ്മീരില്‍ വീണ്ടും പാക് ആക്രമണം; രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു - Pak violetes
ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു
ജമ്മു കശ്മീരില്‍ വീണ്ടും പാക് ആക്രമണം; രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. പാക് ഷെല്ലിംഗില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പാകിസ്ഥാന്‍ യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.