ശ്രീനഗർ:പുല്‍വാമയിലെ കമ്രാസിപ്ര ഗ്രാമത്തിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു. തീവ്രവാദിയുടെ പക്കൽ നിന്ന് ഗ്രനേഡും മറ്റ് ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പുൽവാമ സുരക്ഷാ സേന വളഞ്ഞിരിക്കുകയായിരുന്നു.
പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു - പുൽവാമയിൽ ഏറ്റുമുട്ടൽ
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പുൽവാമ സുരക്ഷാ സേന വളഞ്ഞിരുന്നു
പുൽവാമ
അതേസമയം, തീവ്രവാദി താവളങ്ങൾ തകർക്കാൻ ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും ചേർന്ന് ബുഡ്ഗാമിൽ ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച സംയുക്ത പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ചിനാർ കോർപ്സ് - ഇന്ത്യൻ ആർമി അറിയിച്ചു.