അരുണാചൽപ്രദേശിൽ വനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു - ഇന്ത്യൻ ആർമി
രണ്ട് ദിവസം നീണ്ടു നിന്ന നീക്കത്തിനൊടുവിലാണ് ചാങ്‌ലാങ് ജില്ലയിലെ മിയാവോ ബം റിസർവ് വനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്‍റ് കേണൽ പി ഖോങ്‌സായി പറഞ്ഞു
അരുണാചൽ പ്രദേശിൽ വനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു
ഇറ്റാനഗർ: ഇന്ത്യൻ ആർമിയും അരുണാചൽ പ്രദേശ് പൊലീസും സംയുക്‌തമായി നടത്തിയ നീക്കത്തിൽ ആയുധങ്ങൾ, വെടിമരുന്ന്, സ്‌ഫോടകവസ്‌തുക്കൾ എന്നിവ കണ്ടെടുത്തു. രണ്ട് ദിവസം നീണ്ടു നിന്ന നീക്കത്തിനൊടുവിലാണ് ചാങ്‌ലാങ് ജില്ലയിലെ മിയാവോ ബം റിസർവ് വനത്തിൽ ഇവ കണ്ടെടുത്തതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്‍റ് കേണൽ പി ഖോങ്‌സായി പറഞ്ഞു. മേഖലയിൽ പ്രവർത്തിക്കുന്ന നിരോധിത ഗ്രൂപ്പിനുള്ള മറുപടിയാണ് ഇതെന്നും കണ്ടെടുത്ത വസ്‌തുക്കൾ കൂടുതൽ അന്വേഷണത്തിനായി ചാങ്‌ലാങ് ജില്ലാ പൊലീസിന് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.