വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു - Jammu and Kashmir
കഴിഞ്ഞ വെള്ളിയാഴ്‌ച പൂഞ്ചിലെ ബാലാകോട്ട് സെക്ടറില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു
ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ രജൗരില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്‌ച പൂഞ്ചിലെ ബാലാകോട്ട് സെക്ടറില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കശ്‌മീർ താഴ്‌വരയിലെ കുപ്‌വാരയിലും രജൗരിയിലെ പിർ പഞ്ജാലിയിലും വെടിനിർത്തൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ട്. ഓഗസ്റ്റ് 26ന് പൂഞ്ചിലെ ഷാപ്പൂർ, കിർണി, ഖാസ്ബ എന്നീ മേഖലകളിൽ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.