പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; സൈനികന് വീരമൃത്യു - പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
ആക്രമണത്തില്‍ പ്രദേശവാസിയായ ഒരു യുവതിയും കൊല്ലപ്പെട്ടിരുന്നു.
പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ഒരു സൈനികന് വീരമൃത്യു, ഒരു സ്ത്രീയും കൊല്ലപ്പെട്ടു
ശ്രീനഗർ: പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഉറി മേഖലയിൽ ഉണ്ടായ ആക്രമണത്തില്‍ ഒരു സൈനികനും പ്രദേശവാസിയായ യുവതിയും കൊല്ലപ്പെട്ടു. നസീമ ബീഗം (22) എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വാർത്ത ഏജൻസിയായ എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്‌തത്. പാക് സൈന്യം നേരത്തെ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.