കേരളം

kerala

ETV Bharat / bharat

അനന്ത്നാഗിൽ ഭീകരാക്രമണം തുടരുന്നു, രണ്ട് ഭീകരരെ വധിച്ചു - പുൽവാമയിൽ സൈനികവാഹനത്തിന് നേരെ ആക്രമണമുണ്ടായി.

സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ ആർമി മേജർ കൊല്ലപ്പെട്ടു. മേജറടക്കം മൂന്നു സൈനികർക്ക് പരിക്ക്

അനന്ത്നാഗിൽ ഭീകരാക്രമണം തുടരുന്നു, രണ്ട് ഭീകരരെ വധിച്ചു

By

Published : Jun 18, 2019, 10:03 AM IST

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ട് ഭീകരരെ വധിച്ചതായി റിപ്പോർട്ട്. ഇനിയും ഭീകരർ ഒളിച്ചിരിക്കുന്നതായും വിവരം. ജയ്ഷെ ഇ മുഹമ്മദ് ഭീകരരാണെന്നാണ് റിപ്പോർട്ട്. അനന്തനാഗിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ ഒരു ആർമി മേജർ കൊല്ലപ്പെട്ടിരുന്നു. മേജറടക്കം മൂന്നു സെനികർക്ക് പരിക്ക്. പരിക്കേറ്റവരെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അചബൽ ഭാഗത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.

നേരത്തെ പുൽവാമയിൽ സൈനികവാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒൻപത് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. ജമ്മുകശ്മീരിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാക്കിസ്ഥാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വാഹനം പൂർണ്ണമായി തകർന്നു.

ABOUT THE AUTHOR

...view details